അക്ഷരമാല പഠനം പുനഃസ്ഥാപിക്കണo : സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി മന്ത്രിയെ നേരിട്ട് കാണും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നാം ക്ലാസ്സ് മുതല്‍ മലയാളം അക്ഷരമാല പഠനം ജൂണ്‍ ഒന്ന് മുതല്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരിട്ട് കാണും. രാവിലെ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തുറന്ന കത്ത് കൈമാറും. 11 മണിക്ക് അക്ഷരമാല പഠന സമരം സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കും.

മലയാള ഭാഷ സ്‌നേഹികളും വിദ്യാഭ്യാസ സ്‌നേഹികളും സമരത്തില്‍ പങ്ക് ചേരും ഒപ്പം, ചിത്രകാരന്മാര്‍ അക്ഷര ചിത്രങ്ങള്‍ വരയ്ക്കും. ബ്ലാക്ക് ബോര്‍ഡില്‍ മലയാള അക്ഷരങ്ങള്‍ എഴുതിയാണ് സമരം. അക്ഷര വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന കവിതകള്‍ ആലപിക്കും. അക്ഷരവിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന നേതാക്കളായ പ്രൊഫ ജോര്‍ജ് ജോസഫ്, എം ഷാജര്‍ഖാന്‍ ഇ എന്‍ ശാന്തിരാജ് എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...