ബിഹാറിലും ‘ഇൻഡ്യാ’ സഖ്യത്തിന് വൻ തിരിച്ചടി ; മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

പട്ന : ബിഹാറിലും ഇൻഡ്യാ സഖ്യത്തിന് തിരിച്ചടി. മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. രണ്ട് കോൺഗ്രസ് എം.എൽ.എമാരും ഒരു ആർ.ജെ.ഡി എം.എൽ.എയുമാണ് ബിജെപിയിൽ ചേർന്നത്.
ബുധനാഴ്ച നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ കോൺഗ്രസ് എംഎൽഎമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരഭ്, ആർജെഡിയുടെ സംഗീത കുമാരി എന്നിവര്‍ ഭരണപക്ഷത്തിന്‍റെ ഇരിപ്പിടത്തിലേക്ക് മാറുകയായിരുന്നു.ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് ഇവരെ എൻഡിഎ എംഎൽഎമാർ ഇരിക്കുന്ന ഭാഗത്തേക്ക് ആനയിച്ചത്. പാർട്ടി വിടുകയാണെന്ന് മൂന്ന് പേരും പിന്നീട് പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മന്ത്രിസഭയിലെ മന്ത്രിയായിരുന്നു മുരാരി ഗൗതം. നിതീഷ് എൻ.ഡി.എയിലേക്ക് മാറിയതോടെയാണ് മന്ത്രി സ്ഥാനം നഷ്ടമായത്. സൗരഭ് ബിക്രമിൽ നിന്നും സംഗീത കുമാരി മൊഹാനിയയില്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎമാരാണ്.ആഴ്ചകൾക്ക് മുമ്പ് ആർ.ജി.ഡി.യുടെ മൂന്ന് എം.എൽ.എമാർ പാർട്ടി വിട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നുപേർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർക്ക് പരാതി നൽകുമെന്ന് ആർജെഡിയും കോൺഗ്രസും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...