Saturday, May 18, 2024 10:06 am

വാഹനം ഇടിച്ച്‌ നിര്‍ത്താതെപോകുന്ന കേസുകളില്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച്‌ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റോഡ് അപകടങ്ങളില്‍ വാഹനം ഇടിച്ച്‌ നിര്‍ത്താതെപോകുന്ന കേസുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച്‌ കേന്ദ്രം. നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. കൂടാതെ ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷമായി ഉയരുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക. ഗുരുതര പരിക്കുപറ്റിയ കേസുകളില്‍ 50,000 രൂപ നഷ്ടപരിഹാരത്തുകയായി കൊടുക്കണമെന്നുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായിട്ടുണ്ടെന്നും അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കുമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.

ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം. ഇന്‍ഷുറന്‍സ് കമ്പകളാണ് പണം നല്‍കേണ്ടത്. 2019ല്‍ രാജ്യത്ത് വാഹനം ഇടിച്ച്‌ നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ 29,354 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല വനിതാവേദി ശിൽപ്പശാല നടത്തി

0
അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനത്തിൽ...

ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം ; സ്ക്വാഡ് പൊക്കി ; 13.5 കിലോ...

0
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന യുവാവ്...

മോദിയുടെ വിദ്വേഷപ്രസംഗം ; പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി

0
ഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‌ലിങ്ങൾക്കെതിരേ നടത്തിയ വിദ്വേഷ...

ജില്ലയിൽ 58 നീർച്ചാലുകൾ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ നവീകരിച്ചു

0
പത്തനംതിട്ട : ജില്ലയിൽ 58 നീർച്ചാലുകൾ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ നവീകരിച്ചു....