ശ്രീലങ്കന്‍ ബോട്ടില്‍ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ സംഭവം ; മുഖ്യപ്രതികള്‍ക്ക് അങ്കമാലി ബന്ധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശ്രീലങ്കന്‍ ബോട്ടില്‍ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ സംഭവത്തിൽ പ്രതികൾക്ക് അങ്കമാലി ബന്ധമുള്ളതായി കണ്ടെത്തൽ. സുരേഷ് രാജ്, സൗന്ദരരാജന്‍ എന്നിവര്‍ അങ്കമാലിയില്‍ താമസിച്ച് നീക്കങ്ങള്‍ ഏകോപിപ്പിച്ചതായി കണ്ടെത്തി.

സുരേഷ് രാജ് ശ്രീലങ്കന്‍ പൗരനും സൗന്ദരരാജന്‍ ചെന്നൈ സ്വദേശിയുമാണ്. ഇരുവരെയും അങ്കമാലിയില്‍ നിന്നും നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് കൊച്ചി പ്രത്യേക കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ പ്രവര്‍ത്തിച്ചത് ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ ലോകു യദ്ദഹികെ നിഷാന്തിനായാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതികള്‍ തമിഴ്നാട്, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയതായും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ വിദേശിയെന്നും പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും എന്‍.ഐ.എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...