കൊവിഡ് മുക്തയായ മലയാളി നഴ്‌സ്‌ സൗദി അറേബ്യയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കൊവിഡ് ബാധിച്ച് പൂർണമായി ഭേദമായ ശേഷം മറ്റ്‌ ശാരീരിക പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ്‌ സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ നസീമക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്‌. പിന്നീട് പൂർണമായും ഭേദമാവുകയും ചെയ്തു.

വൃക്ക രോഗിയായതിനാൽ  ഒരു വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കൊവിഡ് പൂർണമായും മാറിയെങ്കിലും മറ്റു ശാരീരിക പ്രശ്നങ്ങൾ കാരണം ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചയായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. ഒന്നര പതിറ്റാണ്ടായി പ്രവാസിയാണ്. ഭർത്താവ് : ഷാഹിദ് റഹ്‌മാൻ. ഏക മകൻ : യാസീൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...