ചെങ്ങന്നൂർ : മുളക്കുഴയിൽ വാഹനം ഇടിച്ചു വൈദ്യുതി തൂൺ ഒടിഞ്ഞു. അപകട സ്ഥലത്തെത്തിയ 10 പേർക്ക് ഷോക്കേറ്റു. വീഴ്ചയിൽ പരുക്കേറ്റ യുവാവിനു ഗുരുതര പരുക്കുണ്ട്. മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എംസി റോഡിൽ മുളക്കുഴ മാർത്തോമ്മാ പള്ളിക്കു മുന്നിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. പന്തളം ഭാഗത്തേക്കു പോയ പിക്കപ് വാൻ ഇടിച്ചു 11 കെവി ലൈനിന്റെ വൈദ്യുതി തൂണാണ് ഒടിഞ്ഞത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ ഓടിച്ചു പോയി. ശബ്ദം കേട്ടു പുറത്തിറങ്ങിയ സമീപവാസികൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നിറങ്ങിയ ജീവനക്കാർക്കും യാത്രക്കാർക്കുമാണു ഷോക്കേറ്റത്.
പത്ര ഏജന്റ് പാലനിൽക്കുന്നതിൽ റെനി സാമുവൽ (50), ഭാര്യ മറിയാമ്മ (45), മകൻ റിഷി സാം (18), റെനിയുടെ പിതാവ് സാമുവൽ തോമസ് (85), റെനിയുടെ സഹോദരൻ റെജി സാമുവൽ (41), പാലനിൽക്കുന്നതിൽ ഷിബു (64), മകൻ ഷെറി (24), ബസ് ജീവനക്കാരായ മിഥുൻ ആർ.കൃഷ്ണൻ, സാജൻ, യാത്രക്കാരൻ അഖിൽ (24) എന്നിവരാണു ഷോക്കേറ്റവർ. ഗുരുതരമായി പരുക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് സമീപവാസികൾ റോഡിന്റെ എതിർവശത്തു നിൽക്കുമ്പോൾ പന്തളം ഭാഗത്തു നിന്നെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ആളെ ഇറക്കാനായി നിർത്തി. ഈ സമയം ചെങ്ങന്നൂർ ഭാഗത്തേക്കു വന്ന മറ്റൊരു പിക്കപ് വാനിൽ കുരുങ്ങിയ വൈദ്യുതി കമ്പി ദേഹത്തു തട്ടിയാണു ഷോക്കേറ്റതെന്ന് പരുക്കേറ്റവർ പറയുന്നു. ചിലർ ഷോക്കേറ്റ് തെറിച്ചുവീണു. വിവരം അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം യഥാസമയം വിച്ഛേദിക്കാതിരുന്നത് അപകടത്തിനിടയാക്കിയെന്നു ഷോക്കേറ്റവർ ആരോപിച്ചു.
അപകടത്തിനു ശേഷം പല തവണ വൈദ്യുതി വീണ്ടും എത്തിയപ്പോൾ പ്രദേശത്തെ വാഴകൾ കത്തുന്നതും തീപ്പൊരി ചിതറുന്നതും കണ്ടതായി ഇവർ പറയുന്നു. പോലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. വൈദ്യുതി കമ്പികൾ പൊട്ടിയിട്ടില്ലാത്തതിനാൽ ഷോക്കേൽക്കാനുള്ള കാരണം വ്യക്തമല്ലെന്ന് കെഎസ്ഇബി അസി. എൻജിനീയർ പറഞ്ഞു. റോഡിനു കുറുകെയുണ്ടായിരുന്ന സർവീസ് വയർ പൊട്ടിയതാകാം ഷോക്കേൽക്കാൻ കാരണമെന്നു കരുതുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































