ചിറ്റാറില്‍ കാര്‍ഷിക മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാറില്‍ കാര്‍ഷിക മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. വനത്തില്‍ നിന്നും ഇറങ്ങുന്ന ആനക്കൂട്ടം മണക്കയം ഭാഗത്തുകൂടിയാണ്‌ ജനവാസ മേഖലയിലേക്കും കാര്‍ഷിക മേഖലയിലേക്കും കടക്കുന്നത്‌. കഴിഞ്ഞ ദിവസം എണ്‍പത്തിയാറ്‌ പ്രദേശത്ത്‌ ആനകള്‍ എത്തി. തെങ്ങും വാഴയും ചവിട്ടി നശിപ്പിച്ചു. ഈ പ്രദേശത്ത്‌ രണ്ടര വര്‍ഷം മുമ്പാണ്‌ അഞ്ച്‌ ഏക്കര്‍ പ്രദേശത്ത്‌ ലക്ഷങ്ങള്‍ മുടക്കി വ്യക്തി തെങ്ങ്‌ കൃഷി ചെയ്‌തിട്ടുള്ളത്‌. കൂടാതെ നാട്ടുകാര്‍ ഇവിടെ വാഴ, കപ്പ, കാച്ചില്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌. ഏക്കറ്‌ കണക്കിന്‌ പ്രദേശത്ത്‌ തൈ തെങ്ങ്‌ നട്ടിട്ടുണ്ട്‌. ഇഷ്‌ട വിഭവമായതിനാല്‍ ഏത്‌ സമയത്തും ഇവിടേക്ക്‌ ആനകൂട്ടം എത്താനുള്ള സാധ്യതയുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ ഈ ഭാഗത്ത്‌ പന്നിയുടെ ശല്യം ഉണ്ടായിരുന്നു. ആയിര കണക്കിന്‌ രൂപയുടെ കാര്‍ഷിക വിളകളാണ്‌ പന്നി കൂട്ടം നശിപ്പിച്ചത്‌. വന്യ മൃഗങ്ങളുടെ ശല്യം രാത്രികാലത്തായതിനാല്‍ നാട്ടുകാര്‍ക്ക്‌ ചെറുക്കാന്‍ കഴിയുന്നില്ല. ആനൂട്ടത്തെ നേരിടാന്‍ ബുദ്ധിമുട്ടാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. അടിയന്തിരമായി വനം വകുപ്പ്‌ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...