സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമർശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ്റെ പ്രതികരണം തിരിച്ചടിച്ചു. എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കേണ്ടതുണ്ട്. കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നു. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ല. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകൾ ജാഗ്രതയോടെ വേണമെന്നും ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...