മല്ലപ്പള്ളി : എഴുമറ്റൂരിൽ പുറ്റത്താനി, കളിയൻകാവ് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം യാത്രക്കാർ ഭീതിയിൽ. എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപം വേങ്ങഴ, ഞാറയ്ക്കാട്ട് എന്നിവിടങ്ങളിലാണ് രാത്രിയിൽ നായ്ക്കളുടെ താവളം. പകൽ സമയങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മറ്റും കഴിയുന്ന ഇവ സന്ധ്യയോടെ റോഡിലേക്കിറങ്ങും. യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കും. തെരുവുനായ്ക്കൾ സംഘമായി എത്തി വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. പല വീടുകളിലെയും ആട്, മുയൽ, കോഴി എന്നിവയെ കൊന്നിട്ടുണ്ട്. വഴിയിൽ തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭാഗത്ത് തെരുവുനായ്ക്കൾ തങ്ങാൻ കാരണം.
പുറ്റത്താനി – കളിയൻകാവ് റോഡരികിൽ ആൾത്താമസമില്ലാത്ത ഭാഗങ്ങളിലെ റബർ തോട്ടങ്ങളിലാണ് കൂടുതലായും മാലിന്യങ്ങൾ വലിച്ചെറിയുന്നത്. എഴുമറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തും പുറ്റത്താനി വെയിറ്റിംങ് ഷെഡിന് സമീപത്തും ചിലർ നായ്ക്കൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതും ഇവയുടെ ശല്യത്തിന് കാരണമാണെന്ന് നാട്ടുകാർ പറയുന്നു. സൈക്കിളിനും സ്കൂട്ടറിനും പിന്നാലെ ഓടുക, പ്രഭാത സവാരിക്കാരുടെ മേൽ ചാടി വീഴുക എന്നിവ പതിവാണ്. കാട്ടുപൂച്ച, മരപ്പട്ടി, കാട്ടുപന്നി എന്നിവയുടെ ശല്യവും ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























