തിരുവല്ല : വേനൽമഴ കനത്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും താളംതെറ്റി. കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും മിക്കയിടത്തും പകർച്ചവ്യാധി ഭീഷണിയുയർത്തുന്നു. മിക്കദിവസങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. അടുത്ത ബുധൻ വരെ ജില്ലയിൽ തീവ്രമഴയുടെ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നലെയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. തിരുവല്ല നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒട്ടുംതന്നെ കാര്യക്ഷമമല്ല. നഗരസഭയിൽ പൊതുമരാമത്ത് വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു.
എന്നാൽ സംയുക്ത യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പായില്ല. കറ്റോട് -തിരുമൂലപുരം ഭാഗത്തെ ഓടകൾ ശുചീകരിച്ചു. മറ്റു പ്രവർത്തനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല. നഗരസഭയിലെ ചന്തത്തോട്, മുല്ലേലി, പന്നിക്കുഴി തോടുകൾ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. വാർഡുതല ശുചീകരണവും മുടങ്ങി. ഇടറോഡുകളിൽ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം കാടുകൾ വളർന്നു നിൽക്കുകയാണ്. ഇഴജന്തുക്കൾ ഉൾപ്പെടുന്ന കാടുകൾ നീക്കാൻ നടപടിയില്ല. ഗരത്തിലെ സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, വാർഡുകൾ എന്നിവ കേന്ദ്രീകരിച്ച് സമ്പൂർണ ശുചീകരണവും നടന്നിട്ടില്ല. താലൂക്ക് ആശുപത്രി,റവന്യു ടവർ, മുൻസിപ്പൽ ഓഫീസ്, സ്‌കൂളുകൾ, അങ്കണവാടികൾ, ക്വാർട്ടേഴ്‌സുകൾ, ഇവയുടെ പരിസരങ്ങൾ എന്നിവയെല്ലാം ഒത്തുചേർന്ന് ശുചീകരിക്കേണ്ട പ്രവർത്തികളും തടസപെട്ടു. മിക്ക സർക്കാർ ഓഫീസുകളുടെ പരിസരങ്ങളും കാടുകയറി കിടക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























