ഭരണകൂടത്തിന് അനിഷ്ടമുള്ള വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കെയുഡബ്ല്യുജെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭരണകൂടത്തിന് അനിഷ്ടമുള്ള വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. റിപ്പോർട്ടർ ടിവി, കൈരളി ന്യൂസ് തുടങ്ങിയ വാർത്താ സ്ഥാപനങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും അവയുടെ സോഷ്യൽ മീഡിയ കാർഡുകളും സർക്കാർ സംവിധാനങ്ങൾ വഴി പരാതികൾ നൽകി മെറ്റ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമ സെൻസറിങ്ങിന് തുല്യമായ ഇത്തരം നടപടികൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അപ്രഖ്യാപിത മാധ്യമ നിയന്ത്രണത്തെ കുറിച്ച് വിശദീകരിക്കാൻ സർക്കാർ തയ്യാറാവണം.

മാധ്യമങ്ങൾ പ്രതിപക്ഷ ശബ്ദമാണ് ഉയർത്തുന്നതെന്നും അവർ ഉന്നയിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങൾ ആണെന്നുമുള്ള വിഖ്യാത രാഷ്ട്രീയ ചിന്തകരുടെ നിരീക്ഷണം ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മറിച്ചുള്ള സമീപനം ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഒരു വാർത്ത സർക്കാറിന് ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് മാത്രം സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് നടപടി ആണ്. വാർത്ത തെറ്റാണെങ്കിൽ നിയമപരമായ സംവിധാനങ്ങളിലൂടെ പരാതി നൽകാനും തിരുത്തൽ ആവശ്യപ്പെടാനും നിയമനടപടി സ്വീകരിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ സർക്കാർ സംവിധാനങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വാർത്തകൾ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.

വിമർശനാത്മകമായ വാർത്ത പ്രസിദ്ധീകരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. വാർത്ത തെറ്റാണെങ്കിൽ വസ്തുതകൾ മുന്നോട്ടുവച്ച് മറുപടി നൽകുകയാണ് ജനാധിപത്യപരമായ വഴി. വാർത്താവിലക്ക് സ്ഥാപനങ്ങളുടെ നിലനിൽപ്പിനേയും അതുവഴി തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനാൽ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. അതുകൊണ്ട് തന്നെ ജനാധിപത്യ വിരുദ്ധമായ നടപടി അടിയന്തരമായി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...