Monday, May 20, 2024 5:40 pm

ഹരിയാനയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി ; കർണിസേന തലവൻ പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: ഹരിയാനയിലെ ബി.ജെ.പി വക്താവും കർണിസേന തലവനുമായ സൂരജ് പാൽ അമു പാർട്ടി വിട്ടു. കേന്ദ്രമന്ത്രി പർഷോത്തം രൂപാലയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കാണ് സൂരജ് പാൽ രാജിക്കത്ത് നല്‍കിയത്. ഹരിയാനയിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സർക്കാർ പ്രതിസന്ധിയിലായതിനു പിന്നാലെയാണു പുതിയ വാര്‍ത്ത വരുന്നത്. 2018ൽ ‘പദ്മാവത്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് സൂരജ് പാൽ അമുവും കർണിസേനയും വാർത്തകളിൽ ഇടംനേടുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച രൺവീർ സിങ്ങിനും ദീപിക പദുക്കോണിനുമെതിരെ വധഭീഷണി മുഴക്കിയിരുന്നു സൂരജ്. ദീപികയുടെ തലയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്ഷത്രിയ രജപുത്ര സമുദായത്തിനും സ്ത്രീകൾക്കുമെതിരെ ലജ്ജാവഹമായ പരാമർശങ്ങൾ നടത്തിയ രൂപാലയെ ഗുജറാത്തിലെ രാജ്‌കോട്ടിൽ വീണ്ടും സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാകില്ലെന്നാണു സൂരജ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മെയ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ...

എറണാകുളം വേങ്ങൂരില്‍ ഒരു മഞ്ഞപ്പിത്ത മരണം കൂടി സ്ഥിരീകരിച്ചു

0
എറണാകുളം : പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണം രണ്ടായി. ...

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

0
പത്തനംതിട്ട : കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട...

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു ; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

0
അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും...