നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ് : രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം ; അഞ്ചു ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികളായ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പൂനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. വീരേന്ദ്ര സിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ബാവെ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി പിപി യാദവ് കുറ്റവിമുക്തനാക്കിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റ് 20 നാണ് പൂനെയില്‍ വെച്ച് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

2014 ലാണ് ധാബോല്‍ക്കര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യപ്രവർത്തകനായിരുന്നു ധാബോൽക്കർ. പ്രഭാത നടത്തത്തിനു പോയ ധാബോൽക്കർ പുണെ സിറ്റിയിലെ വിത്തൽ റാംജി ഷിൻഡെ പാലത്തിനു സമീപം വെടിയേറ്റ്‌ മരിക്കകുകയായിരുന്നു. പൻവേലിലെ ഇഎൻടി സർജൻ വിരേന്ദ്രസിങ്‌ താവ്‌ഡെയാണ്‌ കൊലപാതകത്തിനു പിന്നിലെ ആസൂത്രകനെന്നാണ് അന്വേഷണ സംഘം ആരോപിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...