കലഞ്ഞൂരില്‍ കാര്‍ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സംഭവം ; പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂര്‍ ഒന്നാം കുറ്റിയില്‍ കാര്‍ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മര്‍ദ്ദിച്ച യുവാവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ കാലായില്‍ ആറ്റൂര്‍ ഭാഗം നന്ദനം വീട്ടില്‍ അഭിനന്ദ് (24) ആണ് പിടിയിലായത്. മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തന്‍ വീട്ടില്‍ എം ഐ ഇബ്‌നൂസി(63)നാണ് യുവാവിന്റെ മര്‍ദ്ദനമേറ്റത്. പത്തനാപുരത്തേക്ക് കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തെ വശം കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയില്‍ ബൈക്ക് മുന്നില്‍ കയറ്റി വഴിതടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നു.
കാര്‍ തടഞ്ഞു നിര്‍ത്തി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്ത് ഇടിച്ചു. തുടര്‍ന്ന് ഡോര്‍ ബലമായി തുറന്ന് പുറത്തിറക്കി തലക്കും ദേഹത്തും അടിക്കുകയും താഴെ വീണപ്പോള്‍ തറയിലിട്ട് ചവിട്ടുകയും ചെയ്തു.

സമീപത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് ഇയാള്‍ മര്‍ദ്ദനം നിര്‍ത്തിയത്. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ നിന്നും വിരമിച്ച ഇബ്‌നൂസ് മുന്‍ സൈനികനുമാണ്. സാധനങ്ങള്‍ വാങ്ങാന്‍ പത്തനാപുരത്തേക്ക് പോകുകയായിരുന്നു. ചാറ്റല്‍ മഴ കാരണം പതിയെ കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തിന്റെ പിന്നാലെ ഹോണ്‍ മുഴക്കി വന്ന പ്രതി വാഹനം ഒതുക്കി കൊടുത്തപ്പോള്‍ മുന്നില്‍ കയറി തടഞ്ഞു മര്‍ദ്ദിച്ചതായി മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കൂടല്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നിര്‍ദേശപ്രകാരം, എസ് ഐ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...