കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി

For full experience, Download our mobile application:
Get it on Google Play

ഷൊർണൂർ : കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി. കണയം സെന്ററിൽ നിന്ന് ഷൊർണൂർ-നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയ ആന ആരെയും ഉപദ്രവിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുമ്പിൽ പോകുന്ന ആനയെ പാപ്പാൻമാർ മർദിക്കുന്നത് കണ്ട് പുറകെ വന്ന ആന പേടിച്ച് തിരിഞ്ഞോടുകയായിരുന്നു. പിറകെ നടന്നവരും പൂരം ആസ്വദിക്കാനെത്തിയവരും പരിഭ്രാന്തരായി. ഓടുന്നതിനിടെ പലരും ആനയുടെ മുന്നിൽ വീണു. എന്നാൽ ആരെയും ആന ഉപദ്രവിച്ചില്ല.

ആനപ്പുറത്തുണ്ടായിരുന്നവരിൽ ഒരാൾ താഴേക്ക് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു. നൂറ് മീറ്റർ പിന്നിടുമ്പോഴേക്കും പാപ്പാൻമാർ ആനയെ നിയന്ത്രണത്തിലാക്കി. രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീണ പലർക്കും ചെറിയ പരിക്കുണ്ട്. ചീരോത്ത് രാജീവ് എന്ന ആനയാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത് മുതൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഈ ആനയെ വരുതിയിൽ നിർത്താൻ പാപ്പാൻമാർ അടിക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ചാണ് ചിറക്കൽ പരമേശ്വരൻ എന്ന ആന ഓടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ.ടി എം തോമസ് ഐസക്

0
കൊച്ചി: തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ. ടി എം തോമസ്...

റിയൽ എസ്റ്റേറ്റ് നിർമാതാക്കൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി: ബ്രോഷറുകളിലും പ്ലാനുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പിന്നീട് വെറും...

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...