കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള ഗുണ്ടുകൾ പോലീസ് പിടികൂടി. താഴേ ചൊവ്വ സാന്ത്വനം ഹൗസിൽ ബിജുവിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഗുണ്ടുകൾ പിടിച്ചത്. ഉത്സവങ്ങൾക്കും മറ്റും വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന 20 ഗുണ്ടുകളാണ് കണ്ടെത്തിയത്. അനധികൃത വിൽപ്പനയ്ക്ക് വേണ്ടിയാണ് ഗുണ്ടുകൾ ഇയാൾ കൊണ്ടുവെച്ചതെന്നാണ് നിഗമനം. റെയ്‌ഡിനെത്തിയ പോലീസിനെ കണ്ട ഉടൻ ബിജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.