ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും അപ്രതീക്ഷിത നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ മനസ് അനുകൂലമാകുമ്പോള്‍ കേരളം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കൊല്ലം-ആലപ്പുഴ ജില്ലകളില്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇരു ജില്ലകളിലുമായുള്ള 20 സീറ്റുകളില്‍ ആകെ രണ്ടെണ്ണം മാത്രമാണു യുഡിഎഫിന്റെ പക്കലുള്ളത്.

രണ്ടും കോണ്‍ഗ്രസ് മണ്ഡലങ്ങളാണ് ഹരിപ്പാടും (രമേശ്‌ ചെന്നിത്തല) അരൂരും (ഷാനിമോള്‍ ഉസ്മാന്‍). അതിശക്തമായ പോരാട്ടം കാഴ്ച വച്ചാല്‍ പകുതിയോളം സീറ്റുകള്‍ വരെ യുഡിഎഫിനു പിടിക്കാമെന്നാണു വിലയിരുത്തല്‍. ഹരിപ്പാട്, കരുനാഗപ്പള്ളി, ചവറ. ഇതിനു പുറമെ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം, കൊല്ലം, കുണ്ടറ, പത്തനാപുരം, ചടയമംഗലം, കൊട്ടാരക്കര സീറ്റുകളില്‍ കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്തമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണു വിലയിരുത്തല്‍. ഈ മണ്ഡലങ്ങളിലെ ഫലമാകും വിജയിയെ അന്തിമമായി തീരുമാനിക്കുക. ഇതിനൊപ്പം ക്രൈസ്തവ സഭകളുടെ പിന്തുണയില്‍ കോട്ടയവും എറണാകുളവും ഇടുക്കിയും തൃശൂരും പിടിക്കാo.

2019ലെ ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ ജയിച്ച ഷാനിമോള്‍ ഉസ്മാന്‍ ഇക്കുറി ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നാണു വിലയിരുത്തല്‍. മന്ത്രി ജി.സുധാകരന്‍ മത്സരക്കളത്തിലില്ലാത്ത അമ്പലപ്പുഴയില്‍ വിജയ പ്രതീക്ഷയുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കായംകുളത്ത് അരിത ബാബുവിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയില്‍ അണിനിരന്ന വന്‍ ജനക്കൂട്ടം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ് ഏതാണ്ട് വിജയം ഉറപ്പിച്ചിട്ടുണ്ട്.

മഞ്ചേശ്വരം, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കൊടുവള്ളി, പൊന്നാനി, പെരിന്തല്‍മണ്ണ, തവനൂര്‍, താനൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കുന്നംകുളം, പാലക്കാട്, തൃത്താല, തൃക്കാക്കര, തൃപ്പുണിത്തുറ, കുന്നത്തുനാട്, കളമശ്ശേരി,പൂഞ്ഞാര്‍, പാല, കായംകുളം, കുണ്ടറ, കരുനാഗപ്പള്ളി, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മുപ്പത് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുവരെ കിട്ടുമെന്നാണ് വിലയിരുത്തല്‍.

ഈ മുപ്പത് മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും ബിജെപിയാണ് വിജയിയെ നിശ്ചയിക്കുന്ന ഫാക്ടര്‍. മഞ്ചേശ്വരത്തും തൃശൂരും പാലക്കാടും നേമത്തും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേമത്തും ബിജെപി ജയവും ലക്ഷ്യമിടുന്നു. മലമ്പുഴയിലും ബിജെപിക്ക് പ്രതീക്ഷയുണ്ടെങ്കിലും ഇവിടെ സിപിഎം സര്‍വ്വേകളില്‍ വളരെ ദൂരം മുന്നിലാണ്.

കേരളം യുഡിഎഫ് ഭരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍വ്വേയും പറയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ രാഹുലും പ്രിയങ്കയും കൂടുതല്‍ സജീവമാകുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം കോണ്‍ഗ്രസിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇഞ്ചോടിഞ്ഞ് പോരട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

74 സീറ്റില്‍ യു.ഡി.എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുല്‍ഗാന്ധിയുടെ സ്പെഷ്യല്‍ സര്‍വേ ടീം നല്‍കിയ റിപ്പോര്‍ട്ട്. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാല്‍ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കോണ്‍ഗ്രസിന് ഇതിന്റെ ഗുണം കിട്ടും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സിപിഎം. മണ്ഡലങ്ങളും തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്ഡഗ്രസിന്റെ വിലയിരുത്തല്‍.

കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോര്‍ത്ത്, നാദാപുരം മണ്ഡലങ്ങളാണ് രാഹുല്‍ ഇറങ്ങിയാല്‍ ഉറപ്പായാലും യു.ഡി.എഫിന് ലഭിക്കുമെന്ന് സര്‍വേ ടീം കണക്കാക്കുന്നത്. ഈ സ്ഥലങ്ങളില്‍ എല്ലാം രാഹുല്‍ പ്രചരണത്തില്‍ സജീവമാകും. ഇരട്ട വോട്ടിലെ കണ്ടെത്തലുകളും ജയം സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടിയാണ് കള്ളവോട്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ആഴക്കടലും തീരമേഖലയില്‍ വോട്ടാകുമെന്നാണ് പ്രതീക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...