കോഴിക്കോടും കണ്ണൂരും തൃശൂരും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ; ജനം വലഞ്ഞു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച്‌ സ്വകാര്യ ബസുകളുടെ പണിമുടക്ക്. മിന്നൽ പണിമുടക്ക് വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്. ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളില്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കെട്ടിമച്ച പരാതിയാണെന്നാണ് ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. പണിമുടക്കിന് തൊഴിലാളികള്‍ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം നല്‍കുകയായിരുന്നു.

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി. തലശേരി – തൊട്ടില്‍പാലം, കോഴിക്കോട് – തലശേരി, കോഴിക്കോട് – കണ്ണൂര്‍ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക്. തലശേരിയില്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. കോഴിക്കോട്- തൃശൂര്‍ റൂട്ടിലും സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയാണ്. വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ടെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗുരുവായൂര്‍, എറണാകുളം, വേങ്ങര റൂട്ടുകളിലും സര്‍വീസ് നടത്തുന്നില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...