മല്ലപ്പള്ളി : കവുങ്ങുംപ്രയാർ തൃക്കയിൽ ക്ഷേത്രത്തിന്‍റെ നാലരയേക്കറിലധികമുള്ള സ്ഥലം വേണ്ടവിധത്തിൽ വിനിയോഗിക്കാൻ ബോർഡ് ഇതുവരെ മനസ്സ് വെച്ചിട്ടില്ല. ആറാട്ടുകടവിന്റെ ശോച്യാവസ്ഥയും ഭക്തരെ അലട്ടുന്നു. മണിമലയാറിന്റെ തീരത്താണ് ക്ഷേത്രം. പടികൾ ഇറങ്ങിയെത്തുന്നത് കടവിലേക്കാണ്. ആറാട്ട് നടത്തുന്നയിടവും ചേർന്നാണ്. ഇവിടേക്ക് കോൺക്രീറ്റ് റോഡ് ഒരുക്കിയെങ്കിലും ഇപ്പോൾ ചെളിമൂടിക്കിടക്കുന്നു. ക്ഷേത്രക്കടവ് മുതൽ ആറാട്ട് കടവ് വരെയുള്ള 30-മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്ത് നടവഴി ഒരുക്കണം. കനത്തഒഴുക്കുള്ള ഇവിടെ ഭീതി കൂടാതെ കടവ് ഉപയോഗിക്കുന്നതിന് ചെങ്ങന്നൂർ ക്ഷേത്രക്കടവിലെ പോലെ സ്റ്റീൽവേലി നിർമിക്കണമെന്ന് ഉത്സവക്കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി.പ്രസാദ് പറയുന്നു. ചന്ദനം, ഇലഞ്ഞി, കണിക്കൊന്ന തുടങ്ങി എല്ലാ വൃക്ഷങ്ങളും ഇവിടെയുണ്ട്. നക്ഷത്രവനമായി ക്ഷേത്ര ഉപദേശകസമിതി വളർത്തിയെടുത്തവയാണ് ഇവയെല്ലാം. ഇതിനോട് ചേർന്ന് വളരെയേറെ സ്ഥലം കാടുകയറി കിടക്കുന്നു. പുണ്യം പൂങ്കാവനം പദ്ധതിയിലോ മറ്റേതെങ്കിലും വിഭാഗത്തിലോ ഉൾപ്പെടുത്തി ഔഷധസസ്യങ്ങൾ വളർത്തിയാൽ ഗവേഷകർക്ക് അടക്കം ഉപകാരപ്രദമാകും. ദേവസ്വം ബോർഡ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഭക്തജനങ്ങളുടെ അഭ്യർഥന.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























