കേരളത്തിൽ മണിക്കൂറുകൾക്കുള്ളിൽ കാലവർഷമെത്തും ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മണിക്കൂറുകൾക്കുള്ളിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തോ നാളെ രാവിലെയോ ആയി കാലവർഷം എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ തവണ ജൂൺ ഒന്നിന് മഴ ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ പതിവിലും വൈകിയാണ് കാലവർഷം എത്തുന്നത്. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ചു ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിലുള്ള രണ്ടാഴ്ചക്കാലം അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണം. കാലവർഷം എത്തുന്നതോടെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം. ഭാരം കൂടിയ വാഹനങ്ങൾ കുറ്റയാടി, നാടുകാണി ചുരങ്ങൾ ബദൽ മാർഗ്ഗമായി ഉപയോഗിക്കണം. അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം എൽ നിനോ പ്രതിഭാസം മൂലം കാലവർഷം ദുർബലമാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...