കൊച്ചിയില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ വഴി പകര്‍ത്തി ; തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൈക്കലാക്കിയത് 50 ലക്ഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെണ്‍സുഹൃത്തുമായുള്ള കിടപ്പറരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ. വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെ മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ചത് തട്ടിക്കൊണ്ടുപോയി. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ റഹ്മാനാണ് കഥയിലെ വില്ലന്‍. രക്ഷപെട്ട എറണാകുളത്ത് താമസിക്കുന്ന 35കാരനായ കാസര്‍കോട് സ്വദേശി പോലീസില്‍ അഭയം തേടിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനവുമേറ്റു.കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സ്വദേശികളായ ഇര്‍ഫാന്‍, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.

2020 മാര്‍ച്ചിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. 35കാരനും ഒന്നാം പ്രതിയുമായ അബ്ദുള്‍ റഹ്മാന്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം മുതലെടുത്ത് ഒന്നാം പ്രതി കിടപ്പുമറിയില്‍ ഒളിക്കാമറ സ്ഥാപിച്ച് രംഗങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 52 ലക്ഷം നേരിട്ടും 6 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും കൈക്കലാക്കി.ദൃശ്യങ്ങള്‍കാട്ടി വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവാവ് കടവന്ത്ര കെ.കെ. റോഡില്‍ നടത്തുന്ന ചായക്കടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ പ്രതികള്‍ ഇപ്പോൾ ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...