കൊച്ചിയില്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെടും മുമ്പ് കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. കീഴ്ത്താടിയ്ക്കും പരുക്കേറ്റിരുന്നു. അതിനിടെ കൊലപാതക കേസില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി.

ഇന്ന് രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്‌സല്‍ കവറിലാക്കി ഫ്‌ലാറ്റില്‍ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി കൊല്ലപ്പെടും മുന്‍പ് തന്നെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു. കേസില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആയിരിക്കും കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്ക് പോലീസ് മുതിരുക. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ക്ക് പങ്കില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....