കോന്നിയിലുണ്ട് മഴയുടെ കണക്ക് രേഖപ്പെടുത്തി മഴ മാപിനി

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴി​ഞ്ഞ 80 വർഷമായി​ ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ളാവിന്റെ മുറ്റത്ത് പെയ്തതൊഴി​യുന്ന മഴയുടെ കണക്ക് രേഖപ്പെടുത്തി​ മാപി​നി​യുണ്ട്. മലയോരത്തെ മഴക്കണക്ക് ഇവി​ടെ നി​ന്നാണ് അറി​യുന്നത്. കഴി​ഞ്ഞ ശനിയാഴ്ച്ച രാത്രി 8 മുതൽ ഞായറാഴ്ച്ച രാവിലെ 8 വരെ കോന്നിയിൽ പെയ്തത് 87 മില്ലിമീറ്റർ മഴയാണ്. 2018 പ്രളയ വർഷത്തിലാണ് സമീപകാലത്ത് കൂടുതൽ മഴ ലഭിച്ചതെന്ന് മാപിനിയിലെ മഴയുടെ അളവ് ശേഖരി​ക്കുന്ന ഒബ്സെർവർ രാജശേഖരൻ നായർ പറഞ്ഞു. 2018ൽ ശരാശരി ലഭി​ക്കുന്ന മഴയുടെ ഇരട്ടി ലഭിച്ചു. 6121 മില്ലി മീറ്റർ മഴയാണ് അന്ന് ലഭിച്ചത്.

രാവിലെ എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയിൽ ശേഖരിക്കുന്ന കോന്നിയിലെ മഴയുടെ അളവ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കും. നിശ്ചിത വായ്‌വട്ടമുള്ള ചോർപ്പും അതിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽ പാത്രവുമാണ് മാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴൽ പാത്രത്തിന്റെ ഒരുവശത്ത് താഴെ നിന്ന് മുകളിലേക്കുള്ള ഉയരം മില്ലി മീറ്ററിൽ രേഖപ്പെടുത്തിയിരിക്കും. മാപിനിയുടെ ചോർപ്പിന്റെ പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴൽ പാത്രത്തിന്റെ വ്യാസം. ചെറിയമഴ പോലും അളക്കുന്നതിനാണ് ഈ ഘടനയിൽ നിർമ്മിച്ചിരിക്കുന്നത്. വലി​യ മഴ പെയ്താൽ അളക്കാൻ മാപിനിയിൽ പുറംകുഴൽ സംവിധാനവുമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌...

0
തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...