കോട്ടയം : കോട്ടയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ വ്യാജത്തോക്ക് ചൂണ്ടി അക്രമിസംഘത്തിെന്‍റ ഭീഷണി. കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെട്ടികുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31) കൊല്ലം സ്വദേശി അജേഷ് എസ്. (37) എന്നിവരെ ചിങ്ങവനം പോലീസ് പിടികൂടി.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍സംഘത്തിെന്‍റ കാറിന് നേരെ ഇടറോഡില്‍നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിെന്‍റ കാര്‍ എത്തുകയായിരുന്നു. ഇതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്നയാള്‍ ചാടിയിറങ്ങി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം എസ്.എച്ച്.ഒ ടി.ആര്‍ ജിജുവിനെ ചാനല്‍സംഘം വിവരമറിയിച്ചു. മറിയപ്പള്ളി ക്ഷേത്രം ഭാഗത്തുനിന്ന് ചാനല്‍സംഘം തന്നെ കാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീട്ടിനുള്ളില്‍ കയറി അക്രമിസംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.