അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം ; പ്രതിക്ക്‌ 46 വര്‍ഷം കഠിനതടവ

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വര്‍ഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പിഴ തുക നല്‍കിയില്ലെങ്കില്‍ 2.5 വര്‍ഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

കോങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പില്‍വെച്ചാണ് പീഡിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍ സരിഷ്, കെ.സി വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...