Thursday, July 3, 2025 12:40 pm

മുഖ്യമന്ത്രി ആരാകും? മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ബിജെപിയില്‍ മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലികള്‍ നടത്തുന്നുണ്ട്. ഇരു നേതാക്കള്‍ക്കും പിന്തുണയുമായി അണികളും രംഗത്തെത്തി.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണം. എന്നാല്‍ ബിജെപിയില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. മധ്യപ്രദേശില്‍ ‘ഓപ്പറേഷന്‍രംഗ് പഞ്ചമി’യാണ് നടന്നതെന്നും ഹോളിദിനത്തില്‍ കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ച ആറ് മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യക്കാരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാജിവെക്കാതെ 16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെടു ന്നുണ്ട്.

അതേസമയം സിന്ധ്യയെ അനുകൂലിച്ച്‌ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്.ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാര്‍, ചമ്ബല്‍ മേഖലയിലെ 200 ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നായ മാന്തിയത് ചികിത്സിച്ചില്ല ; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികൻ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേ വിഷബാധ...

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

0
തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന്...

ഗൗരവകരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ ഖദര്‍ വിവാദം അനാവശ്യം – കെ. മുരളീധരന്‍

0
കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ....

ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌ ഗിയർ സബ്‌സ്‌റ്റേഷൻ പ്രവർത്തന സജ്ജമായി

0
പത്തനംതിട്ട : ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌...