മാള : തൃശ്ശൂർ മാള പഞ്ചായത്തിലെ പ്രദേശവാസികള്‍ കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ച് പ്രതിഷേധിച്ചു. പഴൂക്കര കോട്ടുപ്പാടം കനാൽ ബണ്ട് റോഡിലാണ് തെരുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റുകളിൽ പന്തം കെട്ടിവെച്ച് കത്തിച്ച് പ്രതിഷേധിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന മിന്നു മരിയയും കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രണ്ട് വർഷമായി ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താറില്ല. ട്യൂഷന് വരുന്ന കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ടിയാണ് ഇവിടെ എത്തുന്നത്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കുറുനരികളുടെയും ശല്യം കാരണം വിദ്യാർത്ഥികൾ വളരെ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. വിദ്യാർത്ഥികളുടെ മാതാപിതാക്കളും ആശങ്കയിലാണ്. പഞ്ചായത്ത് അധികൃതരോടും മെമ്പർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെയും തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ നിലവിൽ പ്രവർത്തിച്ചിരുന്ന വിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയോ ചെയ്തിട്ടില്ല.
ഇവിടെ നിലവിൽ നാല് പോസ്റ്റുകളിൽ തെരുവു വിളക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ പ്രവർത്തിക്കുന്നില്ല. ബാക്കിയുള്ള 6 പോസ്റ്റുകളിലേക്ക് തെരുവിളക്കിനുള്ള കണക്ഷൻ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ഒന്നും ആയിട്ടില്ല. മാള പഞ്ചായത്തിൽ പലയിടത്തും തെരുവ് വിളക്കുകൾ കത്താറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.