മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു ; രക്ഷയ്‌ക്കെത്തി അമ്മയാന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന. കിണറിന്റെ തിണ്ട് ഇടിച്ച് മുകളിലേക്ക് കയറാന്‍ വഴിയൊരുക്കിയാണ് കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയാനയെയും കൊണ്ട് കാട്ടാനക്കൂട്ടം കാടുകയറി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റില്‍ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമേ കുറച്ച് അകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു. കുട്ടിയാന കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനാണ് ശ്രമിച്ചത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന രക്ഷിച്ചത്.
കിണറിന്റെ തിണ്ട് ഇടിച്ച് മണ്ണ് താഴേയ്ക്ക് ഇട്ടാണ് അമ്മയാന കുട്ടിയാനയെ രക്ഷിച്ചത്. തുടര്‍ന്ന് മുകളിലേക്ക് കയറി വന്ന കുട്ടിയാനയ്‌ക്കൊപ്പം ആനക്കൂട്ടം കാടുകയറി. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...