മാനന്തവാടിയിൽ മാസ്ക് ശരിയായി വയ്ക്കാത്തതിന് പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാക്കൾ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വീണ്ടും പോലീസ് ക്രൂരത സംബന്ധിച്ച വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി വയ്ക്കാത്തതിന് മാനന്തവാടിയിൽ പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയെന്ന് യുവാക്കൾ. 2021 ലാണ് മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇക്ബാലുദ്ദീന്റെ മുഖത്തെ എല്ല് പോലീസ് ഇടിച്ചു തകർത്തു. മർദ്ദനത്തിൽ ഇക്ബാലുദ്ദീൻ്റെ പല്ലും തകർന്നിരുന്നു. തലപ്പുഴ സിഐ ആയിരുന്ന പികെ ജിജീഷ്, എസ്ഐ പി.ജെ ജിമ്മി എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ ഇക്ബാലുദ്ദീൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നും സ്റ്റേഷനിൽ വച്ച് ഭിത്തിയിൽ ഇടിച്ച് പരിക്ക് സ്വയം ഉണ്ടാക്കിയതെന്നുമാണ് പോലീസ് വാദം. മാവോയിസ്റ്റ് ഭീഷണി ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ നൽകാൻ ആവില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനശിക്ഷ ആവശ്യപ്പെട്ട് യുവാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. സി ഐ പി കെ ജിജീഷിനെതിരെ കോഴിക്കോടും കാസർകോടും മർദ്ദന ആരോപണങ്ങളുമുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു

0
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച്...

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...

കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന് അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

0
കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന...

പോലീസ് ജീപ്പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്നത് അതിവേഗത്തിലും അശ്രദ്ധയിലുമായിരുന്നുവെന്ന് റിപ്പോർട്ട്

0
തൃശ്ശൂർ: ആളൂരിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നിൽ പോലീസ് ജീപ്പിടിച്ച്...