തിരുവനന്തപുരം: മംഗലപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. മൂന്ന്തവണ മയക്കു വെടിവെച്ചിട്ടും പോത്ത് വിരണ്ടോടി. ജനവാസ മേഖലയിലൂടെയാണ് പോത്ത് ഓടിയത്. നിരവധി വീടുകളുള്ള പ്രദേശത്താണ് പോത്ത് വിരണ്ടോടിയത്. രണ്ട് വീടിന്‍റെ മതിലും പോത്ത് തകര്‍ത്തു. മതിൽ തകർത്ത് പോത്ത് ദൂരേക്ക് ഓടിപ്പോയി. കപ്പ തോട്ടത്തിനുള്ളില്‍ മയങ്ങിക്കിടക്കുന്ന നിലയിലാണ് പിന്നീട് പോത്തിനെ വനംവകുപ്പ് കണ്ടെത്തിയത്. ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടത്തിൽ കഴിഞ്ഞദിവസം വൈകീട്ടാണ് കാട്ടുപോത്തിനെ കണ്ടത്. മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്നലെ ലക്ഷ്യം കണ്ടില്ല. മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടത്തിൽ മേഞ്ഞു നടക്കുന്നപ്പോൾ പ്രദേശവാസികൾ പകർത്തിയ ദൃശ്യവും പുറത്ത് വന്നിരുന്നു. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് സംശയമുയർന്നു. പിന്നാലെ മംഗലപുരം പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. കാടുകയറിയ പ്രദേശമാണെങ്കിലും നഗരമധ്യത്തിലേക്ക് പോത്ത് എങ്ങനെ എത്തിയെന്ന് ഇനിയും വ്യക്തമല്ല.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























