Sunday, May 4, 2025 8:37 am

മന്നത്ത് ആചാര്യന്‍റെ പാവനസ്മരണയിൽ കല്ലുഴത്തിൽ തറവാട്

For full experience, Download our mobile application:
Get it on Google Play

അടൂർ : സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ 147ആം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ സമുദായാചാര്യന്റെ പാവനസ്മരണയില്‍ ‘കല്ലുഴത്തിൽ’ തറവാട്. കൊല്ലവർഷം 1104 ധനു ഒന്നിന് മന്നത്ത്‌ പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിൽ ഗ്രാമത്തിലെ ഇടയിരേത്ത്‌  കല്ലുഴത്തിൽ എന്നീ രണ്ട് പുരാതന തറവാടുകളിൽ യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും ഭാരതകേസരി മന്നത്ത് പദ്മനാഭൻ ഭദ്രദീപം തെളിച്ച് വിളംബരം ചെയ്തത്‌. ഹരികഥാപ്രസംഗകനും സമുദായപ്രവർത്തകനുമായ ടി പി വേലുക്കുട്ടി മേനോനും തൃശുരിൽ നിന്ന് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിക്കാൻ വന്നെത്തിയിരുന്നു. കരയോഗപ്രസ്ഥാനം സമാരംഭം കുറിച്ച്ഒരു മാസത്തിന് ശേഷം കൊല്ലവർഷം 1104 മകരമാസം ആറാം തീയതി ഔദ്യോഗികമായി യഥാക്രമം ഒന്നും രണ്ടും കരയോഗങ്ങളായി രജിസ്റ്റർ ചെയ്യുകയുമുണ്ടായി. എൻ എസ് എസ് എന്ന സാമുദായികസംഘടനയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കരയോഗങ്ങളടങ്ങിയ മഹത്തായ ‘കരയോഗപ്രസ്ഥാന’ത്തിനു സമാരംഭം കുറിച്ചുകൊണ്ട് ഒന്നും രണ്ടും നമ്പർ നായർ കരയോഗങ്ങളുടെ രൂപീകരണമെന്ന് ചരിത്രനിമിഷങ്ങൾക്ക് ‘തട്ടയിൽ’ എന്ന ഗ്രാമം വേദിയായതും അങ്ങനെയാണ്. തട്ടയിൽ കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട്‌ പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച്‌ ഇന്നും അതേപടി നിലനിൽക്കുന്നു. വേറെയും നിരവധി കൗതുകസ്മരണകൾ പറയാനുണ്ട്‌ കല്ലുഴത്തിൽ തറവാടിന്. ചലച്ചിത്രതാരം മോഹൻലാലിന്റെ മുത്തച്ഛൻ മാണപ്പാടത്ത്‌ രാമൻ നായരും മോഹൻലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട്‌ ഈ തറവാട് വീട്ടിൽ.

മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കോളേജിലേക്ക്‌ പഠിക്കാൻ പോയതും ഇവിടെനിന്നാണ്. ഗുരു നിത്യചൈതന്യ യതിയും ബാല്യകാലത്ത്‌ നിരവധി തവണ കല്ലുഴത്തിൽ തറവാട്ടിൽ വന്നിട്ടുണ്ട്. നിത്യചൈതന്യയതിയുടെ മാതാവ് വാമാക്ഷിയമ്മയുടെ കുടുംബവീട്‌ കല്ലുഴത്തിൽ തറവാടിന് സമീപമായിരുന്നു. പിന്നീട് അവർ ഭർത്താവ് കവി പന്തളം രാഘവപണിക്കർക്കൊപ്പം കുടുംബസമേതം കോന്നി ‘വകയാർ ‘ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗ ചിത്രകാരനും പ്രമുഖ പാരിസ്ഥിതിക ദാർശനികനുമായ ജിതേഷ്ജിയാണ് കല്ലുഴത്തിൽ തറവാട്ടിൽ ഇപ്പോഴത്തെ അവകാശിയും സ്ഥിരതാമസക്കാരനും. ‘ഹരിതാശ്രമം’ പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി ആൻ‌ഡ് ബയോ ഡൈവേഴ്സിറ്റി പഠനകേന്ദ്രത്തിന്റെയും ആസ്ഥാനം കൂടിയാണ് ഇപ്പോൾ കല്ലുഴത്തിൽ തറവാടിന്റെ പൂമുഖം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

0
കുറവിലങ്ങാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്...

തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

0
തൃ​ശൂ​ർ : ​തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്ച ന​ട​ക്കും. തേ​ക്കി​ൻ​കാ​ട്​...

തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

0
കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന...

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

0
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. വടകര പുതുപ്പണം...