പത്തനംതിട്ടയിൽ യുവാവിനെ പുഴയിൽ കാണാതായ സംഭവം ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാവിനെ പുഴയിൽ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. യുവാവിന്‍റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. നീന്തൽ വിദഗ്ധനായ മകൻ ഒഴുക്കിൽപ്പെട്ടതല്ലെന്നും ആരോ അപായപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്തനംതിട്ട തലച്ചിറ സ്വദേശിയായ സംഗീതിനെ (24) 2023 ഒക്‌ടോബർ ഒന്നിനാണ് കാണാതായത്. സംഗീതും സുഹൃത്തും അയൽവാസിയുമായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ  സമീപത്തെ  കടയിൽ എത്തിയതായി വ്യക്തമായിരുന്നു.

സംഗീത് സമീപത്തെ തോട്ടിൽ വീണതായി സംശയിക്കുന്നതായി സുഹൃത്ത് പ്രദീപ് പോലീസിന് മൊഴി നൽകിയിരുന്നു. ഫയർഫോഴ്‌സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും സംഗീതിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. മകന്റെ തിരോധാനം ദുരൂഹമാണെന്ന് സംഗീതിന്റെ അമ്മ ജെസ്സി പറഞ്ഞു. കനാലിന് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ടതായും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ലെന്നും കടയുടമ എബ്രഹാം മാത്യു പറഞ്ഞു. സംഗീത് തോട്ടിൽ വീണത് താൻ കണ്ടില്ലെന്നും വെള്ളത്തിൽ ഒലിച്ചുപോയതായി സംശയിക്കുന്നതായും സംഗീതിന്റെ സുഹൃത്ത് പ്രദീപ് പറഞ്ഞു. പ്രദീപിന്‍റെ വീട്ടിൽ നിന്ന് സംഗീതിന്‍റെ മൊബൈൽ ഫോൺ കണ്ടെത്തി. മകന്‍ നീന്തലിൽ മിടുക്കനാണെന്നും തന്‍റെ മകൻ തോട്ടിൽ വീണു കാണാതായത് വിശ്വസിക്കുന്നില്ലെന്നും സംഗീതയുടെ അമ്മ ജെസ്സി പറയുന്നു. ജെസ്‌സി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...