ആലുവ: പെരിയാറില്‍ അനധികൃത മണല്‍വാരല്‍ രൂക്ഷം. മണപ്പുറത്തിനും ആലുവ നഗരത്തോട് ചേര്‍ന്ന മറ്റ് പുഴയോരങ്ങളിലുമാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്. രാത്രി ഒമ്പതരയോടെ കടത്തുകടവ് ഭാഗത്ത് നിന്നും കൂട്ടമായും ഒറ്റയായും മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികള്‍ കുത്തിത്തുഴഞ്ഞ് വെളിച്ചമില്ലാത്ത തുരുത്ത് ഫാമിനോട് ചേര്‍ന്നയിടത്ത് എത്തും. ഒരു സംഘം വഞ്ചിക്കാര്‍ അവിടെ തമ്പടിച്ച് മണലുവാരല്‍ ആരംഭിക്കും. ബാക്കി വരുന്ന വഞ്ചിക്കാര്‍ മണപ്പുറത്തോട് ചേര്‍ന്ന് മംഗലപ്പുഴ പാലത്തിന്റെ ഭാഗത്തേക്ക് മോട്ടര്‍ ഓണ്‍ ചെയ്ത് വഞ്ചിതിരിക്കും.
ആറു മണിക്ക് ശേഷം ബോട്ടിന്റെയും മോട്ടര്‍ ഉപയോഗിച്ചുള്ള വഞ്ചിയുടെയുമടക്കം ഗതാഗത നിരോധന നിയമവും തെറ്റിച്ചാണ് സംഘത്തിന്‍റെ മണല്‍വാരല്‍. വഞ്ചി നിറയുന്നതു വരെ ഓരോ സംഘവും മണലൂറ്റ് തുടരും. പുലര്‍ച്ചെ വരെ ഓരോ വഞ്ചികളിലായി മണല്‍ നിറക്കും. നിറയുന്ന വഞ്ചികള്‍ സ്ഥലം കാലിയാക്കും. മാസങ്ങള്‍ക്ക് മുമ്പ് വരെ പോലീസ് പട്രോളിങ് നടത്താറുണ്ടായിരുന്നെങ്കിലും നിലവില്‍ പരിശോധന നിലച്ച അവസ്ഥയാണ്. മണല്‍ മാഫിയ സംഘം നടത്തുന്ന പ്രകൃതി ചൂഷണത്തിന് ഉന്നതരുടെ മൗന സമ്മതമുണ്ടെന്നും ആക്ഷേപമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.