പിഎംജിഎസ് വൈ പദ്ധതിയിൽ 140 ഗ്രാമീണ റോഡുകൾക്ക് അനുമതി – ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 140 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ വെട്ടി ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. 250ൽ അധികം റോഡുകൾ സമർപ്പിച്ചിരുന്നുവെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പിഎംജിഎസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ 80 റോഡുകൾക്കും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 60 റോഡുകൾക്കുമാണ് പദ്ധതിയിൽ അനുമതി ലഭിച്ചതെന്നും എംപി പറഞ്ഞു. 6 മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടം പിടിച്ചത്. 5 വർഷമാണ് ഈ പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളിൽ നിന്നും 10 ശതമാനം റോഡുകളുടെ നിർമ്മാണം ഉടൻതന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പിലാക്കും. ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് ഇതൊരു നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...