രാജസ്ഥാനില്‍ ദമ്പതികൾ മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാന്‍ : രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദമ്പതികൾ ചേർന്ന് മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു. മൂന്ന് കുട്ടികളുള്ള ദമ്പതികൾ സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഛത്തീസ്ഗഡ് പോലീസ് പറയുന്നത്. പ്രതികളായ കൻവർലാൽ (35), ഭാര്യ ഗീതാദേവി(33) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വന്ന ദമ്പതികൾ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു.

നാട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് ദമ്പതികൾ രക്ഷപെട്ടു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ദമ്പതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെ നിന്നായി ബൈക്ക് കണ്ടെടുത്തു. അന്വേഷണത്തിൽ കോളയാട് തഹസിൽ ദിയാത്ര ഗ്രാമത്തിൽ നിന്ന് ദമ്പതികളെ പിടികൂടി. തുടർ നടപടികൾക്കായി ഛത്തർഗഡ് പോലീസിന് കൈമാറിയെന്നും ബിക്കാനീർ പോലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...