ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലാഭം കൊയ്ത് തിരുവനന്തപുരം വിമാനത്താവളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിന് ഗുണം ചെയ്യുകയാണ്. നിലവിൽ ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഇതിനായി ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.

നിലവിൽ തിരുവനന്തപുരം വിമാനത്താവളം അദാനി കമ്പിനിയുടെ  നിയന്ത്രണത്തിലാണ്. ഇവിടെ വിമാനം പാർക്ക് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും നൽകുന്ന ഫീസ് വിമാനത്താവളത്തിൻ വലിയ സാമ്പത്തിക നേട്ടമാണ്. കൂടാതെ ഇന്ധന നികുതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും ഇന്ധനം നിറയ്ക്കാൻ മാത്രം എത്തുന്ന വിമാനത്തിൽ യാത്രക്കാരെ കയറാൻ അനുവദിക്കില്ല.

എന്നാൽ വിമാനക്കമ്പനികൾക്ക് വേണമെങ്കിൽ ക്യാബിൻ ക്രൂവിനെ മാറ്റാൻ അനുവാദമുണ്ട്. ദീർഘദൂര വിമാനങ്ങൾ ഒരു സമയം 100 ടണ്ണിലധികം ഇന്ധനം നിറയ്ക്കുന്നു. കടുത്ത ഇന്ധന ക്ഷാമം കാരണം ശ്രീലങ്കയിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കുമുള്ള സർവീസുകൾ ലാഭകരമായി തുടരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...