തമിഴ്‌നാട്ടിൽ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട്: ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടി‍ച്ചു. തമിഴ്‌നാട്ടിലെ വിഴുപുരത്താണ് സംഭവം. വിഴുപുരം വി അഗരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് മുളവടി കൊണ്ട് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. കല്ലിക്കുളം വില്ലേജിലെ മുരുകൻ സുധ ദമ്പതികളുടെ മകൻ സാധു സുന്ദറിനോടാണ് അധ്യാപകന്റെ ക്രൂരത. മാർച്ച് 14നായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് ചോദ്യം ചെയ്യാനെത്തിയ കായികാധ്യാപകൻ സെങ്കണിയാണ് കുട്ടിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്. കുട്ടിയുടെ തലയിലെ ഞരമ്പുകൾക്ക് മർദനത്തിൽ ക്ഷതമേറ്റിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും വിദ്യാർഥിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവം വിദ്യാഭ്യാസ വകുപ്പിനെയോ എസ്‌സി എസ്ടി കമ്മീഷനെയോ അറിയിക്കാതെ 14 ദിവസം മൂടിവച്ചു. പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എഫ്ഐആറിൽ തലയ്ക്കടിയേറ്റ വിവരം ഒഴിവാക്കിയെന്നും രക്ഷിതാക്കൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....