ബീഹാര്‍ ബിഡി വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിന്റെ പിഴവില്‍ കേരളത്തിലെ നേതാക്കളിലും തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബീഹാര്‍ ബിഡി വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിന്റെ പിഴവില്‍ കേരളത്തിലെ നേതാക്കളിലും തര്‍ക്കം. എഐസിസി കര്‍ശന നടപടി ആവശ്യപ്പെടുമ്പോഴും പരസ്പരം പഴിചാരി നേതാക്കള്‍. കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിനെതിരെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞദിവസം വിഡി.സതീശനും രംഗത്തെത്തിയിരുന്നു. വി.ടി ബല്‍റാം നേതൃത്വം നല്‍കിയിരുന്ന കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പരാതി ഉണ്ട്. ചിലരെ വാഴ്ത്താനും ചിലരെ വീഴ്ത്താനും ഡിജിറ്റല്‍ വിഭാഗം ശ്രമിച്ചൂവെന്നാണ് പരാതി. പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വേണ്ട കണ്ടന്റ് നല്‍കുന്നതിന് പകരം ചിലരുടെ റീല്‍സ് പ്രമോഷന്‍ മാത്രമായി ഡിജിറ്റല്‍ വിഭാഗം മാറി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല മുതല്‍ ഉമാ തോമസ് വരെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടു. കെപിസിസി ഡിജിറ്റല്‍ വിഭാഗത്തിലെ ചിലര്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചൂവെന്നാണ് പരാതി. അവസാനം വി.ഡി.സതീശനുനേരെ തന്നെ ഇവര്‍ തിരിഞ്ഞു. ഇതിലുള്ള അതൃപ്തി വിഡി.സതീശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. ഡിജിറ്റല്‍ വിഭാഗത്തിന്റെ അധ്യക്ഷപദവി വഹിച്ചിരുന്ന വി.ടി ബല്‍റാമിനെ പദവിയില്‍ നിന്ന് നീക്കിയെന്നാണ് വിവരം. പക്ഷെ ഇക്കാര്യത്തിലും നേതാക്കള്‍ രണ്ടുതട്ടിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...