ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ ത​ട​യാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ (എ​ൻ.​ടി.​എ​ഫ്) സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​ർ എ​ൻ.​ടി.​എ​ഫു​മാ​യി പ​ങ്കി​ട​ണം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് റി​ട്ട. ജ​ഡ്ജി ജ​സ്റ്റി​സ് എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് അ​ധ്യ​ക്ഷ​നാ​യ 12 അം​ഗ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച​ത്. രോ​ഹി​ത് വെ​മു​ല, പാ​യ​ൽ ത​ദ്‌​വി എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ന​ട​പ​ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ റാ​ഗി​ങ്, വി​വേ​ച​നം, അ​ക്കാ​ദ​മി​ക് സ​മ്മ​ർ​ദം, വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ലു​ള്ള സാ​മ്പ​ത്തി​ക ഭാ​രം തു​ട​ങ്ങി വി​വി​ധ ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യാ​ണ് എ​ൻ.​ടി.​എ​ഫ് ന​ട​ത്തു​ന്ന​ത്.

ഓ​ൾ ഇ​ന്ത്യ സ​ർ​വേ ഓ​ൺ ഹ​യ​ർ എ​ജു​ക്കേ​ഷ​ന് (എ.​ഐ.​എ​സ്.​എ​ച്ച്.​ഇ) കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ സെ​പ്റ്റം​ബ​ർ 12ന​കം സ​ർ​വേ​ക​ൾ​ക്ക് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് എ​ൻ.​ടി.​എ​ഫ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ, ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക​ളോ​ടും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ൻ.​ടി.​എ​ഫ് ആ​രം​ഭി​ച്ച വെ​ബ്‌​സൈ​റ്റ് വ​ഴി 80,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ, 10000 അ​ധ്യാ​പ​ക​ർ, 15,000 ര​ക്ഷി​താ​ക്ക​ൾ, സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ ത​ല​ത്തി​ലു​ള്ള മ​റ്റ് 8,000 പേ​രും സ​ർ​വേ​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 700 ല​ധി​കം മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി എ​ൻ.​ടി.​എ​ഫ് വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

0
മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍...

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ...

0
ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി...