ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്‌ 10 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 10 വർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അചിന്ധ്യ രാജ് ഉണ്ണി ശിക്ഷിച്ചു. മുന്നാട് കൊറത്തിക്കുണ്ടിലെ സുമിതയെ (23)യെ കൊലപ്പെടുത്തിയ കേസിൽ ബേഡകം കാഞ്ഞിരടുക്കം, കൊറത്തിക്കുണ്ട് റോഡിലെ കൊളമ്പ ഹൗസിൽ അരുൺ കുമാറിനെ (28) ആണ് കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവാണ് പ്രതി. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നി കൊലപാതകം നടത്തിയെന്നാണ് കേസ്. 2021 ജൂലായ് 19 ന് പകൽ നാല് മണിക്കും 20ന്പുലർച്ചെ ഒന്നര മണിക്കും ഇടയിൽ സുമിതയുമായി ഭർത്താവായ പ്രതി അരുൺ കുമാർ വഴക്കുണ്ടാക്കുകയും അതിനിടയിൽ
പ്രതി മുറിയിൽ കരുതിയിരുന്ന മാരകയുധമായ വിറക് കഷ്‌ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നുമാണ്
ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി.സതീശനും അഡ്വ. അമ്പിളിയും ഹാജരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...

ബാലിയിലെ പ്രീവെഡ്ഡിങ് ഷൂട്ട് മുടങ്ങി, പിന്നാലെ സിയയുടെ അസ്വാഭാവിക പെരുമാറ്റം; കേതൻ കൊലപാതകത്തിൽ കൂടുതൽ...

0
പൂനെ: മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...