കൊച്ചിയിൽ ഒഡിഷ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസ്, ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ ഒഡിഷ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കൊച്ചി പോലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം കൊച്ചി പോലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസിൽ പറയുന്നത്. പ്രതിയായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ഒളിവിലാണ്. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽ പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്‍റെ ഇടപെടൽ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാധിത്യക്ക് അയച്ച നോട്ടീസിൽ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്ക് അയച്ച നോട്ടീസിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സർക്കാർ സർവ്വീസിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെയും ദേശീയ പട്ടികവർഗ കമ്മീഷന്‍റെയും ഇടപെടൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...