ടിപ്പറുകളുടെ മരണപ്പാച്ചില്‍ ; കണ്ണടച്ച് പോലീസും മോട്ടോർവാഹന വകുപ്പും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ടിപ്പറുകളുടെ മരണപ്പാച്ചില്‍. സ്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ടിപ്പറുകളടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. സമയം തെറ്റിച്ചും അമിതവേഗത്തിലും എത്തിയ ടിപ്പറാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് വിദ്യാര്‍ഥിയുടെ ജീവനെടുത്തത്. തുറമുഖ നിര്‍മാണത്തിന് വേണ്ടി കല്ല് കൊണ്ടുവരുന്ന ലോറികള്‍ ഇരുപത്തിനാല് മണിക്കൂറും തലങ്ങും വിലങ്ങും പായുകയാണ്. രാവിലെ എട്ട് മണി മുതല്‍ പത്ത് മണിവരെയും വൈകിട്ട് മൂന്ന് മുതല്‍ നാലരവരെയും ടിപ്പറുകള്‍ക്ക് നിരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ തീരുമാനം അതാത് ജില്ലാ കലക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ നിരീക്ഷിച്ച് ഉറപ്പ് വരുത്തിയിരുന്നു.

പക്ഷെ ഇന്നിപ്പോള്‍ ഒരു നിരീക്ഷണവുമില്ല. നിയന്ത്രണവുമില്ല. തോന്നുംപടി ആര്‍ക്കും ടിപ്പറുമായി നിരത്തിലിറങ്ങാം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നാണ് ടിപ്പറുകളില്‍ ലോഡെത്തിക്കുന്നത്. അനുവദനീയമായതിലുമധികം ടണ്‍ ഭാരവുമായി വേഗത്തിലാണ് വിഴിഞ്ഞം ഭാഗത്ത് ടിപ്പറുകളുടെ പാച്ചില്‍. ഹൈവേയിലൂടെയും സര്‍വീസ് റോഡുകളിലൂടെയും ടിപ്പറുകള്‍ ചീറിപ്പായുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...