കവിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളത്ത് ആനപ്പുറത്ത് നടത്തിയില്ല ; ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീമൂല രാജേശ്വരിയുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള ശീവേലി എഴുന്നള്ളത്ത് ആനപ്പുറത്ത് നടത്താതിരുന്നതിൽ ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു. മകരമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് ദേവിയുടെ തിരുനാൾ ആഘോഷിക്കുന്നത്. ഈ ദിവസം ദേവനും ദേവിയും മൂന്നു നേരം ശീവേലിക്ക് എഴുന്നള്ളുന്നത് ആനപ്പുറത്താണ്. ഈ ചടങ്ങ് നടത്തിയെങ്കിലും ആനപ്പുറത്തായിരുന്നില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഇക്കാര്യത്തിൽ ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചതായി ഉപദേശക സമിതി പ്രസിഡന്റ് ഒ.കെ.മുരളീധരൻ നായർ പറഞ്ഞു. ദേവസ്വം ബോർഡ് 2 ആനയെ ഏർപ്പാട് ചെയ്തിരുന്നെങ്കിലും നീരിളക്കം കാരണമാണ് എത്തിക്കാൻ കഴിയാതിരുന്നതെന്നും അടുത്ത വർഷം ചടങ്ങ് ആനപ്പുറത്ത് തന്നെ നടത്താനുള്ള ക്രമീകരണം നടത്തുമെന്നും കവിയൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ എസ്.അജിത പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...