കൊച്ചി: മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർജിയിൽ മുഖ്യമന്ത്രി, മകൾ ടി.വീണ എന്നിവർ ഉൾപ്പടെ 19 എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസർക്കാർ, ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ്, സെബി, സിബിഐ, സിഎംആർഎൽ, സിഎംആർഎൽ രജിസ്റ്റാർ, ശശിധരൻ കർത്ത, മകൻ ശരൺ എസ് കർത്ത, ഭാര്യ, ജീവനക്കാർ, എക്‌സാലോജിക് സൊലൂഷ്യൻസ്, കേരളാ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ അടക്കം 19 കക്ഷികൾക്കാണ് നോട്ടീസ്. സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിർകക്ഷികളെ കൂടി കേൾക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടികൾ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033