തലശേരി ഫസല്‍ വധക്കേസില്‍ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്നും കാണാതായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്നും കാണാതായി. അന്വേഷണം വഴിതെറ്റിക്കാന്‍ ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രതികള്‍ മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു. ഈ തൂവാലയാണ് കാണാതായത്. എലി കരണ്ടെന്നാണ് രേഖകളില്‍ എഴുതിയിരിക്കുന്നത്. സിബിഐ കോടതി ഇത് നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. ഫസല്‍ വധത്തിന് ശേഷം പ്രതികള്‍ രക്തംപുരണ്ട തൂവാല മറ്റൊരിടത്ത് കൊണ്ട് ഇട്ടിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ തുവാല ആദ്യകണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തുവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.

2006 ഒക്ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കുസമീപം നോമ്പ് ദിവസം പുലര്‍ച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസല്‍ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസല്‍ വധക്കേസ്. ഫസല്‍ വധക്കേസില്‍ കണ്ണൂരിലെ സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേര്‍ത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...