മഴക്കാല മുന്നൊരുക്കം : മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പത്തനംതിട്ട ജില്ല ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിവിധ വകുപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടെങ്കില്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അടിയന്തിരമായി നടപടി സ്വീകരിക്കണം. ഏതെങ്കിലും വകുപ്പുകളുടെ കൈവശമുള്ള ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത് അതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ്. വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തി മരങ്ങള്‍ മുറിച്ച് നീക്കി അപകട സാഹചര്യം ഒഴിവാക്കണം.

ഡാമുകളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും തോടുകളിലെയും മറ്റ് ജല നിര്‍ഗമന പാതകളിലുമുള്ള മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണം. വൈദ്യുതി കമ്പികളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണ് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ സംയുക്തമായി സ്വീകരിക്കണം. മരം മുറിക്കലുമായി ബന്ധപ്പെട്ട് ട്രീ കമ്മിറ്റി കൂടേണ്ട അടിയന്തിര സാഹചര്യമുണ്ടെങ്കില്‍ അതില്‍ നടപടി സ്വീകരിക്കണം. പരസ്യ ഹോര്‍ഡിങ്ങുകള്‍ വീണ് നഷ്ടവും ജീവഹാനിയും ഉണ്ടാകുന്നതിന് സാധ്യതകളില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...