ടേക്ക് ഓഫിന് തൊട്ട് മുമ്പും വാഷ് റൂമിൽ തന്നെ ; പിന്നാലെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ : ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്‌റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നുള്ള പരാതിയുമായി യുവതി രംഗത്ത്. ജോവാന ചിയു എന്ന യുവതിയാണ് വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിട്ടുള്ളത്. മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് കൂടുതൽ നേരം വാഷ് റൂം ഉപയോ​ഗിച്ചതിനാണ് എയർലൈൻ ഇത്തരത്തിൽ പ്രതികരിച്ചത്. തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് വാഷ് റൂമിൽ പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. വിമാനത്തിൽ നിന്ന് പുറത്താക്കുന്നതിനിടെ തൻ്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായി പോയി.

വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലേക്കുള്ള തൻ്റെ ടാക്സി നിരക്ക് തരാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊട്ടിക്കരഞ്ഞ് പോയപ്പോൾ അവർ ​ഗാർഡിനെ വിളിച്ചു. വെസ്റ്റ്ജെറ്റ് അധികൃതരുടെ പെരുമാറ്റത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിസന്ധിക്കിടെ മറ്റൊരു വെസ്റ്റ്‌ജെറ്റ് സൂപ്പർവൈസറുമായി സംസാരിക്കാൻ ജോവാനയ്ക്ക് കഴിഞ്ഞു.

പക്ഷേ അടുത്ത വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും നൽകിയില്ല. വിമാനത്താവളത്തിൽ വെച്ച് തന്റെ ബുക്കിംഗ് റഫറൻസ് നമ്പർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് വെസ്റ്റ്ജെറ്റ് അത് അയച്ച് തന്നത്. അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്ക കാരണം ടാക്സിയിൽ കയറി പോവുകയായിരുന്നുവെന്നും ജോവാന വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....