തൃശ്ശൂരിൽ പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിൽ പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം. വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിലാണ് അപകടം. തമിഴ്നാട് മേട്ടുപാളയത്തിൽ നിന്നും തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വാനിന്റെ പിറകുവശത്തെ ടയർ പഞ്ചറായതിനെ തുടർന്ന് സ്പീഡ് ട്രാക്കിൽ വാഹനം നിർത്തി ഡ്രൈവർ ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വാഹനം പിറകിലൂടെ ഇടിച്ചു കയറിയത്.

നാഗപട്ടണത്തു നിന്നും വാടാനപ്പിള്ളിയിലേക്ക് ചെമ്മീൻ കയറ്റി വരികയായിരുന്നു പിക്കപ്പ് വാൻ ആണ് ഇടിച്ചു കയറിയത്. പിറകിൽ ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സും പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗത്തിന്റെ ക്രെയിനും എത്തി ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...