തൃശ്ശൂരിൽ ട്രെയിന്‍ വരുന്നതുകണ്ട് പാലത്തില്‍നിന്ന് പുഴയില്‍ ചാടി ; നാലുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്‌നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

പിലാത്തറ സ്വർണം പൊട്ടിക്കൽ : അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിലെ അക്രമി സംഘത്തിെലെ ഒരാൾ...

പകർച്ചവ്യാധികൾ പടരുന്നതിനിടെ അവധി ചോദിച്ചു ; ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ.റീനയെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി. പകർച്ചവ്യാധി പടരുന്നതിനിടെ അവധി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി ; ഭീഷണി സന്ദേശമെത്തിയത് കൺട്രോൾ റൂമിലേക്ക്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി...