ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നലേറ്റു ; 350 ആടുകള്‍ ചത്തു

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: രാത്രിയുണ്ടായ ഇടിമിന്നലില്‍ ചത്തത് 350 ആടുകള്‍. ശനിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ഡുണ്ടാ ബ്ലോക്കിലെ ഉത്തര്‍കാശിയിലെ കര്‍ഷകര്‍ക്കാണ് ഇടി മിന്നലില്‍ കനത്ത നഷ്ടമുണ്ടായത്. കുറഞ്ഞ കാലം കൊണ്ട് കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് മേയാന്‍ വിട്ട ആട്ടിന്‍ പറ്റത്തിന്റെ ജീവനെടുത്തത്. ഡുണ്ടയിലെ മതാനൌ ടോക് വനമേഖലയിലുണ്ടായിരുന്ന ആട്ടിന്‍ പറ്റത്തിനാണ് ഇടിമിന്നല്‍ ഏറ്റത്.

ഉത്തരാഖണ്ഡില്‍ വേനല്‍ക്കാലം ആരംഭിക്കുന്നതോടെ മലയടിവാരത്ത് നിന്ന് വനമേഖലയിലെ മേലെ ഭാഗത്തേക്ക് ആടുകളെ മേയ്ക്കാന്‍ പോവുന്നത് സാധാരണയായുള്ള കാഴ്ചയാണ്. ബര്‍സു മേഖലയില്‍ നിന്ന് ഇത്തരത്തില്‍ ആടുകളുമായി ഇടയന്‍മാര്‍ പോകുമ്പോഴാണ് ആട്ടിന്‍കൂട്ടത്തെ ഇടിമിന്നലടിച്ചത്. റാം ഭഗത് സിംഗ്, പ്രഥം സിംഗ്, സംഞ്ജീവ് റാവത്ത് എന്നിവരായിരുന്നു ആടുകളെ മേയ്ച്ചിരുന്നത്. 1200 ആടുകളുമായാണ് ഇവര്‍ വനമേഖലയിലെത്തിയത്. സംഞ്ജീവ് റാവത്തിന്‍റെ 188 ആടുകളാണ് പ്രകൃതി ദുരന്തത്തില്‍ ചത്തത്.

ഡുണ്ടയിലെ തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാലികളേയും ആടുകളേയും കര്‍ഷകര്‍ ഇന്‍ഷുറന്‍സ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഡുണ്ടയിലെ ഗ്രാമത്തലവന്‍ വിശദമാക്കിയത്. മിന്നലടിച്ച് ചത്തതിനാല്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. അകാലത്തിലുണ്ടായ മഴ മൂലം പഴങ്ങള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണ കനത്ത നഷ്ടമാണ് നേരിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...